നാദാപുരത്ത് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

നാദാപുരത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.

Jun 25, 2024 - 00:20
 0  4
നാദാപുരത്ത് വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വളയം ഗവണ്‍മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥി ദേവതീർത്ഥ (14) യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് .തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

രണ്ടുദിവസം മുൻപ് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് തലശ്ശേരിയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

What's Your Reaction?

like

dislike

love

funny

angry

sad

wow