വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തലസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി

Nov 18, 2024 - 23:41
 0  12
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശിനി സുജിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ടാണ് സുജിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പാറശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു സുജി. പൊലീസ് എത്തി തുടർനടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow