വ്യാജ ഐഡികളില്‍ നിന്ന് സൈബര്‍ ആക്രമണം; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി

ഡബ്ല്യുസിസിക്കെതിരെ വ്യാപക സൈബർ ആക്രമണം.

Sep 4, 2024 - 22:47
 0  2
വ്യാജ ഐഡികളില്‍ നിന്ന് സൈബര്‍ ആക്രമണം; നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി

ബ്ല്യുസിസിക്കെതിരെ വ്യാപക സൈബർ ആക്രമണം. അതേസമയം ഫേക്ക് ഐ ഡികളില്‍ നിന്നുയരുന്ന ഇത്തരം ആക്രമണങ്ങള്‍ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേക്ക് ഐ ഡികളില്‍ നിന്ന് കൂട്ടമായി ആക്രമിക്കുന്നതായി പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്റെ നീക്കമാണ് ഇതിലൂടെ കാണുന്നത് എന്നും സംഘടന പ്രതികരിച്ചു.

ഡബ്ല്യൂ.സി.സിയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍നിന്ന്:

നാലര വർഷം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സിനിമാ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ഘടനയെ കുറിച്ച്‌ ഒട്ടനവധി പരാതികളും പ്രശ്‌നങ്ങളും ഉന്നയിച്ചിട്ടുണ്ട്. അതില്‍ ലൈംഗിക ആരോപണവും പറയുന്നുണ്ട്.

ജോലി ചെയ്യാനുള്ള അവസരത്തിനും, ജോലി സ്ഥലത്ത് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനും, തൊഴിലിടത്ത് സ്ത്രീക്കു കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യാതൊരു പിന്തുണയുമില്ലാതെ തങ്ങളുടെ തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞ്, പൊതുമധ്യത്തില്‍ ശക്തരായി നില്‍ക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഞങ്ങളുടെ അഭിവാദ്യങ്ങള്‍.

റിപ്പോർട്ട് കേരളത്തിലും പുറത്തും ഒട്ടേറെ അനുരണനങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കയാണ്. എന്നാല്‍ റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ സന്തോഷവും പിന്തുണയും അറിയിച്ചവർക്കായി പറയുകയാണ്. ഇനി ഞങ്ങള്‍ക്കെതിരായ സൈബർ അറ്റാക്കിൻ്റെ കാലമാണ്.

ഫേക്ക് ഐഡികള്‍ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാനായി പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണ് വ്യക്തിഹത്യകള്‍. അതിനെ നിയമപരമായി നേരിട്ടു കൊണ്ടു തന്നെ ഞങ്ങള്‍ മുന്നോട്ടു പോകും.

നേരത്തെ വന്ന സൈബർ അറ്റാക്കുകളുടെ തീയില്‍ വാടാതെ പിടിച്ചു നിന്ന ഞങ്ങള്‍ക്ക് നന്ദി പറയേണ്ടതും അവരോടു തന്നെയാണ്.

ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന് !

What's Your Reaction?

like

dislike

love

funny

angry

sad

wow