പട്ടാപ്പകല്‍ നടുറോഡില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്

പട്ടാപകല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. യു.പിയിലെ ബറേലി എന്ന സ്ഥലത്താണ് കഴിഞ്ഞദിവസം സംഭവം നടന്നത്.

Jun 24, 2024 - 00:11
 0  4
പട്ടാപ്പകല്‍ നടുറോഡില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ വെടിവെയ്പ്പ്

ട്ടാപകല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്. യു.പിയിലെ ബറേലി എന്ന സ്ഥലത്താണ് കഴിഞ്ഞദിവസം സംഭവം നടന്നത്.

ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. രണ്ട് ഗ്രൂപ്പുകളിലെയും ആളുകള്‍ തമ്മില്‍ പരസ്പരം വെടിയുതിര്‍ക്കുന്നതാണ് എക്‌സില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഉള്ളത്.

പിലിഭിത്ത് ബൈപാസ് റോഡിലെ ബജ്റംഗ് ധാബയ്ക്ക് സമീപമുള്ള ഇസത്നഗറിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാര്‍ ജീവന്‍ രക്ഷിക്കുന്നതിനായി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോവുന്നതും, ഒരു സംഘം ആളുകള്‍ കാർ എടുത്ത് എതിർ സംഘത്തെ ഇടിക്കാൻ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow