മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കല്‍ ഗ്രാമത്തില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു.

Sep 17, 2024 - 22:29
 0  3

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കല്‍ ഗ്രാമത്തില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു.

കർക്കലച്ചി (43), കണ്ണ (34), ഇയാളുടെ ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

സംഭവത്തില്‍ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സവ്‌ലം രാജേഷ് (21), സവ്‌ലം ഹിദ്മ, കരം സത്യം (35), കുഞ്ഞം മുകേഷ് (28), പൊടിയം എങ്ക എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാൻ പറഞ്ഞു. വടിവാളുകള്‍ ഉപയോഗിച്ചായിരുന്നു മർദ്ദനം. തുടർന്ന് അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു. ഗ്രാമത്തിലെ സാമ്ബത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച്‌ ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow