ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെവിട്ടു; അമ്മാവനും കുറ്റക്കാരനെന്ന് കോടതി

കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി.

Jan 18, 2025 - 00:53
 0  7
ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി, അമ്മയെ വെറുതെവിട്ടു; അമ്മാവനും കുറ്റക്കാരനെന്ന് കോടതി

കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.

അതേസമയം മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മല കുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി പറഞ്ഞു.

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow