ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവും ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി
ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വാർഡ് വിഭജനമാണ് റദ്ദാക്കിയത്.
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരിന്റെ വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വാർഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോഖ്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് റദ്ദാക്കിയത്. 2015ല്‍ വാര്‍ഡ് വിഭജനം നടത്തിയ തദ്ദേസ്വയംഭരണ സ്ഥാപനങ്ങളില്‍ പുനര്‍ വിഭജനത്തിനും വിലക്കേർപ്പെടുത്തി.വാർഡ് വിഭജനവുമായി സർക്കാർ രംഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. വാർഡ് വിഭജനത്തിന്റെ കരട് പുറത്തുവന്നപ്പോൾ തന്നെ ആദ്യം രംഗത്തെത്തിയത് സിപിഐയുടെ സംഘടനയായ കേരള എൽഎസ്ജി എംപ്ലോയിസ് ഫെഡറേഷനാണ്. വാർഡ് വിഭജനം അശാസ്ത്രീയമാണെന്നായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചത്. പുതിയ അതിർത്തികൾ നിശ്ചയിച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നായിരുന്നു വാദം.
What's Your Reaction?