കോംഗൊ റിപ്പബ്ലിക്കിൽ നാലു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ 3 വൈദികരും ഒരു സന്ന്യസ്തനുമുൾപ്പടെ നാലുപേർ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു.

Aug 18, 2024 - 11:26
 0  5
കോംഗൊ റിപ്പബ്ലിക്കിൽ നാലു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്!

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ 3 വൈദികരും ഒരു സന്ന്യസ്തനുമുൾപ്പടെ നാലുപേർ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു.

വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ (Luigi Carrara 03/03/1933), ജൊവാന്നി ദിദൊണേ (Giovanni Didonè 18/03/1930), പ്രസ്തുത സമൂഹത്തിലെതന്നെ സന്ന്യസ്തസഹോദരൻ, ഇറ്റലിക്കാരൻ വിത്തോറിയൊ ഫാച്ചിൻ (Vittorio Faccin 04/01/1934) കോംഗൊ സ്വദേശിയായ ഇടവക വൈദികൻ അൽബേർത്ത് ഷുബേർ (Albert Joubert 18/10/1950) എന്നീ രക്തസാക്ഷികളാണ് ആഗസ്റ്റ് 18-ന് ഞായറാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്.

കോംഗൊയുടെ കിഴക്കൻ പ്രദേശമായ കിവുവിലുള്ള ഉവീറ ആണ് വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കർമ്മ വേദി. കോംഗൊയിലെ കിൻഷാസ അതിരൂരതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഫ്രിദൊളിൻ അമ്പോംഗൊ ബെസൂംഗു ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികനാകും.

പിയെർ മുലേലെയുടെ നേതൃത്വത്തിൽ കോംഗൊയുടെ സർക്കാരിനും അന്നാട്ടിൽ യൂറോപ്പുകാരുടെ സാന്നിദ്ധ്യത്തിനും എതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവമ്പർ 28-നാണ് ഇപ്പോൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർക്കപ്പെടാൻ പോകുന്ന ഈ പ്രേഷിതർ വധിക്കപ്പെട്ടത്.

വിത്തോറിയൊ ഫാച്ചിനും ലുയീജി കറാറായും ബറാക്ക എന്ന സ്ഥലത്തെ ഒരു ദേവാലയത്തിനു മുന്നിൽ വച്ചാണ് വെടിയേറ്റു മരിച്ചത്. അൽബേർത്ത് ഷുബേറിനെയും ജൊവാന്നി ദിദൊണേയെയും വിപ്ലവകാരികൾ വെടിവെച്ചു കൊന്നത് ഫീത്സിയിലെ ഇടവകയിൽ വച്ചായിരുന്നു. കോംഗോയിലെ കലാപകാലത്ത് യൂറോപ്പുകാരും നല്ലൊരു ശതമാനം കത്തോലിക്ക പ്രേഷിതരും പ്രോട്ടസ്റ്റൻറുകാരും കോംഗൊ വിട്ടു പോയിരുന്നു. എന്നാൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ പ്രേഷിതർ അന്നാട്ടിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow