കോഴിക്കോട് കോഫി ഹൗസിലെ സാമ്ബാറില്‍ പുഴു; പച്ചക്കറിയില്‍ നിന്ന് വന്നതാകാമെന്ന് ജീവനക്കാര്‍

കോഫി ഹൗസില്‍ വിളമ്ബിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി.

Oct 13, 2024 - 20:42
 0  4

കോഴിക്കോട്: കോഫി ഹൗസില്‍ വിളമ്ബിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിതരണം ചെയ്ത സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്.

ബോക്‌സിങ് ക്യാമ്ബിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസല്‍, ജഹാൻ എന്നിവരാണ് പുഴുവിനെ കിട്ടിയതായി പരാതി ഉന്നയിച്ചത്.

നസലും, ജഹാനും ഇവിടെ നിന്നും മസാല ദോശ ഓർഡർ ചെയ്തിരുന്നു. ഇതിനൊപ്പം ലഭിച്ച സാമ്ബാറില്‍ നിന്നുമാണ് പുഴുവിനെ കിട്ടിയത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ മറുപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow