വീണ്ടുമൊരു ചക്രവാതച്ചുഴി, രണ്ട് ദിവസം മഴ; മത്സ്യബന്ധനത്തിന് തടസമില്ല

സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.

Jan 10, 2025 - 11:51
 0  2

തെക്കു കിഴക്കൻ  ബംഗാൾ ഉൾക്കടലിനും  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള  ഇന്ത്യൻ മഹാസമുദ്രത്തിനും   മുകളിലായി  ചക്രവാതചുഴി  സ്ഥിതിചെയ്യുന്നു. കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ  ഒറ്റപ്പെട്ട  നേരിയ/ ഇടത്തരം മഴയ്ക്ക്  സാധ്യത.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (10/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow