ഹെവൻലി ട്രമ്പറ്റ് – ക്രിസ്തുമസ് സംഗീത സായാഹ്നം വേറിട്ട അനുഭവമായി

മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഹെവൻലി ട്രമ്പറ്റ് എന്ന ക്രിസ്തുമസ് മ്യൂസിക്കൽ പ്രോഗ്രാം വേറിട്ട അനുഭവമായി.

Dec 21, 2024 - 12:15
 0  4
ഹെവൻലി ട്രമ്പറ്റ് – ക്രിസ്തുമസ് സംഗീത സായാഹ്നം വേറിട്ട അനുഭവമായി

ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ  തുടക്കം കുറിച്ച  ഹെവൻലി ട്രമ്പറ്റ്  എന്ന ക്രിസ്തുമസ് മ്യൂസിക്കൽ പ്രോഗ്രാം വേറിട്ട അനുഭവമായി.

സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന കൂടിവരവുകൾ ആയിരിക്കണം ക്രിസ്തുമസ്  നാളുകളിൽ ഉണ്ടാകേണ്ടത് എന്ന്  ഹെവൻലി ട്രമ്പറ്റ്  ഉത്ഘാടനം  ചെയ്തു കൊണ്ട് നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷനും, വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.

മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യ സന്ദേശം നൽകി. ന്യൂയോർക്ക്  സീറോ മലങ്കര കാത്തലിക് എപ്പാർക്കി ഓഡിറ്റോറിയത്തിൽ വെച്ച് ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ്‌  റീജിയണൽ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ്‌ കമ്മ്യൂണിക്കേഷൻസും (DSMC) സംയുക്തമായിട്ടാണ്  ഹെവൻലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി സംഘടിപ്പിച്ചത്.

ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ്‌ കമ്മ്യൂണിക്കേഷൻസ് (DSMC) മുൻ ഡയറക്ടറും  ബോസ്റ്റൺ ഇടവക വികാരിയുമായ  റവ.ആശിഷ്  തോമസ് ജോർജിന്റെ നേതൃത്വത്തിൽ കോർത്തിണക്കിയ ഗായക സംഘം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർവർഷങ്ങളിൽ ഹെവൻലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്തുമസ് സംഗീത പരിപാടി ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുമെന്ന് ബിഷപ് ഡോ. മാർ പൗലോസ് അഭിപ്രായപ്പെട്ടു.

പ്രോഗ്രാമിൽ ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം സ്വാഗതവും നോർത്ത് വെസ്റ്റ്  ആർഎസി  സെക്രട്ടറി  തോമസ്  ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow