ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സിയന്‍ ശിശുദിനം ആചരിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 114-ാമത്‌ ജനനത്തിരുനാളിനോടനുബന്ധിച്ച്‌ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ശിശുദിനം ആചരിച്ചു.

Aug 23, 2024 - 22:51
 0  4
ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സിയന്‍ ശിശുദിനം ആചരിച്ചു

രണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 114-ാമത്‌ ജനനത്തിരുനാളിനോടനുബന്ധിച്ച്‌ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സിയന്‍ ശിശുദിനം ആചരിച്ചു.

അല്‍ഫോന്‍സാമ്മ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്ന കുഞ്ഞുങ്ങളെക്കൊണ്ട്‌ ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രം നിറഞ്ഞു. അല്‍ഫോന്‍സാമ്മയുടെയും മാലാഖമാരുടെയും വേഷം ധരിച്ച്‌ കുഞ്ഞുങ്ങള്‍ കബറിടത്തിനു ചുറ്റും പ്രാര്‍ത്ഥിക്കാന്‍ നിരന്നപ്പോള്‍ അതൊരു നവ്യാനുഭവമായിരുന്നു.
രാവിലെ 10 മുതല്‍ 11 വരെ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമര്‍പ്പണ പ്രാര്‍ത്ഥന തീര്‍ത്ഥാടനകേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തില്‍ നടത്തി. അല്‍ഫോന്‍സാ പബ്ലിക്‌ സ്‌കൂള്‍ ആന്‍ഡ്‌ ജൂണിയര്‍ കോളജ്‌, അരുവിത്തുറ, സെന്റ്‌ ലിറ്റില്‍ തെരേസ്‌ എല്‍.പി. സ്‌കൂള്‍, ഭരണങ്ങാനം, സെന്റ്‌ ലിറ്റില്‍ തെരേസ്‌ നഴ്‌സറി സ്‌കൂള്‍ ഭരണങ്ങാനം എന്നിവിടങ്ങളില്‍നിന്നായി അഞ്ഞൂറോളം കുട്ടികള്‍ സമര്‍പ്പണ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കുട്ടികളുടെ മാതാപിതാക്കളും ഗര്‍ഭിണികളായിട്ടുള്ളവരും പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചു. കൈവയ്‌പ് ശുശ്രൂഷക്ക്‌ ഫാ. ആന്റണി തോണക്കര, ഫാ. ജെയിംസ്‌ ചൊവ്വേലിക്കുടിയില്‍, ഫാ. സെബാസ്‌റ്റ്യന്‍ നടുത്തടം, ഫാ. ജോര്‍ജ്‌ ചീരാംകുഴി എന്നിവര്‍ നേതൃത്വം നല്‌കി. തുടര്‍ന്ന്‌ ഫാ. തോമസ്‌ തോട്ടുങ്കലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തി.
വൈകിട്ട 5-ന്‌ കരൂര്‍ ഗുഡ്‌ ഷെപ്പേര്‍ഡ്‌ മൈനര്‍ സെമിനാരി പ്രഫ. ഫാ. ജോസഫ്‌ അരിമറ്റത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടത്തി. തുടര്‍ന്നുള്ള പ്രദക്ഷിണത്തില്‍ ജപമാല ചൊല്ലിയും കത്തിച്ച തിരികളുമായി കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. നേര്‍ച്ചവെഞ്ചരിപ്പും നടത്തി.
അല്‍ഫോന്‍സാമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച്‌ കുട്ടികളെ അല്‍ഫോന്‍സാമ്മക്കു സമര്‍പ്പിക്കുന്നതിനും (അടിമ വയ്‌ക്കുന്നതിനും) മാതാപിതാക്കള്‍ക്കു കുമ്ബസാരിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. തീര്‍ത്ഥാടനകേന്ദ്രം റെക്‌ടര്‍ ഫാ. അഗസ്‌റ്റിന്‍ പാലയ്‌ക്കാപ്പറമ്ബില്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ ഫാ. ഗര്‍വാസീസ്‌ ആനിത്തോട്ടത്തില്‍, വൈസ്‌ റെക്‌ടര്‍ ഫാ. ആന്റണി തോണക്കര എന്നിവര്‍ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow