വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ക്രിസ്തുമസ് നവവത്സരം സമുചിതമായി ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ക്രിസ്തുമസ് നവവത്സരം സമുചിതമായി ഡിസംബർ 29-ാം തീയതി

Jan 5, 2025 - 11:39
 0  5
വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ക്രിസ്തുമസ് നവവത്സരം സമുചിതമായി ആഘോഷിച്ചു

ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസ് ക്രിസ്തുമസ് നവവത്സരം സമുചിതമായി ഡിസംബർ 29-ാം തീയതി ഞായറാഴ്ച ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബഞ്ചമിൻ തോമസ് അധ്യക്ഷതയിൽ ആഘോഷിച്ചു. ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഡബ്ല്യൂ.എം.സി ഗ്ലോബൽ പ്രസിഡന്റും അമേരിക്കയിലെ പ്രമുഖ വ്യവസായിയുമായ തോമസ് മൊട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.

മാത്യൂസ് അബ്രഹാം ഗ്ലോബൽ പ്രസിഡന്റിനെ സദസ്സിന് പരിചയപ്പെടുത്തി. ഡബ്ല്യു.എം.സി ഇതര സാമൂഹിക സംഘടനകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് ലോക മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖല എന്ന നിലയിലാണെന്ന് ഗ്ലോബൽ പ്രസിഡന്റ് പറഞ്ഞു.
ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന ദർശനത്തിൽ പ്രവർത്തനനിരതമായിരിക്കുന്ന ഡബ്ല്യു.എം.സി, അടിയന്തര സന്ദർഭങ്ങളിൽ ഏതൊരു മലയാളിക്കും ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള പ്രമുഖ മലയാളികളുമായി ബന്ധപ്പെട്ടുകൊണ്ട് നാനാ തരത്തിലുള്ള സഹായങ്ങളും തേടാൻ കഴിയുംവിധം സംഘടനാപരമായി പ്രാപ്തമാണ്.

ഭാവനരഹിതരായ നിർധന കുടുംബങ്ങൾക്ക് വേണ്ടി ഷിക്കാഗോ പ്രൊവിൻസ് നിർമിച്ചു നൽകിയ പന്ത്രണ്ട് ഭവനങ്ങൾ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണെന്നും ഗ്ലോബൽ പ്രസിഡന്റ് പറഞ്ഞു. ഡബ്ല്യു.എം.സി. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് (ന്യൂജേഴ്‌സി) സ്ത്രീശാക്തീകരണത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ആഗ്‌നസ് തെങ്ങുംമൂട്ടിൽ ഗ്ലോബൽ വൈസ് പ്രസിഡന്റിനെ സദസ്സിന് പരിചയപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow