'ഹോട്ടലില്‍ വച്ച്‌ മോശമായി പെരുമാറി'; മുകേഷിനെതിരെ വീണ്ടും കേസ്

നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്.

Sep 1, 2024 - 23:04
 0  4
'ഹോട്ടലില്‍ വച്ച്‌ മോശമായി പെരുമാറി'; മുകേഷിനെതിരെ വീണ്ടും കേസ്

തൃശൂർ: നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ തൃശൂർ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് 2011ല്‍ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കവേ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.

നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മുകേഷ് കയറിപ്പിടിച്ചുവെന്ന മൊഴി അന്വേഷണസംഘം വടക്കാഞ്ചേരി പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

വടക്കാഞ്ചേരി പോലീസ് കേസ് എടുത്തെങ്കിലും പ്രത്യേക സംഘമാണ് തുടർ അന്വേഷണങ്ങള്‍ നടത്തുക. നടി പരാമർശിച്ച ഹോട്ടലില്‍ ഇത് സംബന്ധിച്ച്‌ പോലീസ് സംഘം വിളിച്ച്‌ അന്വേഷിച്ചിരുന്നു. കേസ് എടുത്ത കാര്യം സ്ഥിരീകരിച്ചെങ്കിലും വടക്കാ‍ഞ്ചേരി പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയിട്ടില്ല. ലൈംഗികാതിക്രമ കേസില്‍ മുകേഷിനെ പ്രത്യേക അന്വേഷണ സംഘം, ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow