വ്യാജ രേഖ ചമച്ച് ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ്: കോടതിയില്‍ ഹാജരാകേണ്ട; സുരേഷ് ഗോപിക്ക് ആശ്വാസം
പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം.
കൊച്ചി: പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം.
2010 ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകള്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ റജിസ്റ്റർ ചെയ്തു എന്ന കേസുമായി ബന്ധപ്പെട്ടാണു ഹൈക്കോടതിയിലെ കേസ്.
പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് കിട്ടേണ്ട നികുതിപ്പണമായ 18 ലക്ഷം രൂപ വെട്ടിച്ചെന്നാണു കേസ്. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
പുതുച്ചേരിയില്‍ 2009 മുതല്‍ വീട് വാടക്ക് എടുത്തിരുന്നുവെന്നും ബന്ധുക്കള്‍ കൈകാര്യം ചെയ്യുന്ന കൃഷിഭൂമിയുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്. എന്നാല്‍ മേല്‍വിലാസം കേരളത്തിലായത് കൊണ്ട് ഇവിടെ തന്നെ നികുതിയടക്കണമെന്ന വാദം നിയമവിരുദ്ധമാണെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്നത്.
What's Your Reaction?