വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തി ; വ്‌ളോഗര്‍ മല്ലു ഡോറക്കെതിരെ കേസ്

വ്‌ളോഗർ അർജുൻ സാബിത്തിനെതിരെ പോലീസ് കേസ് .നേടുമ്ബാശേരി പൊലീസ് ആണ് കേസെടുത്തത് . കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകർത്തിയതിനാണ് കേസ്.

Sep 6, 2024 - 23:33
 0  3

കോഴിക്കോട് എടച്ചേരി സ്വദേശി അർജുൻ സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്‍റ് ക്രിയേറ്ററായ അർജുൻ ഡ്രോണ്‍ ഉപയോഗിച്ച്‌ വിമാന താവളത്തിന്‍റെ ദ‍്യശ‍്യങ്ങള്‍ പകർത്തുകയും മല്ലു ഡോറ എന്ന തന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്ക്‌വെയ്ക്കുകയും ചെയ്തിരുന്നു.ഓഗസ്റ്റ് 26 നാണ് ദ‍്യശ‍്യങ്ങള്‍ പകർത്തിയത്

വിമാനതാവളത്തിന്‍റെ ആകാശ ദ‍്യശ‍്യങ്ങള്‍ ഇൻസ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നെടുമ്ബാശേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം സത‍്യമാണെന്ന് കണ്ടെത്തി. തുടർന്ന് ഡ്രോണ്‍ പറത്താൻ എയർപ്പോർട്ട് അധികൃതർ ആരെയെങ്കിലും ഏല്‍പ്പിചിരുന്നോ എന്ന് അന്വേഷിച്ചു. ആരെയും ഏല്‍പ്പിച്ചില്ലെന്നായിരുന്നു എയർപ്പോർട്ട് അധികൃതർ വ‍്യക്തമാക്കിയത്.

പിന്നീട് പൊലീസ് അർജുന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ട്രാക്ക് ചെയ്യുകയും അർജുനെ ചോദ‍്യം ചെയ്യുകയും ചെയ്തു. ഡ്രോണ്‍ നിരോധിത മേഖലയായ കൊച്ചി വിമാനതാവളത്തില്‍ അനുമതിയില്ലാതെയാണ് ഡോണ്‍ പറത്തിയതെന്ന് അർജുൻ സമ്മതിച്ചു. കേസെടുത്ത യുവാവിനെ ജാമ‍്യത്തില്‍ വിട്ടയച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow