നിയുക്ത കർദ്ദിനാളന്മാരുടെ പട്ടികയിൽ പുതിയൊരാൾകൂടി

കർദ്ദിനാൾ സ്ഥാനം സേവനവും ഉത്തരവാദിത്വവും ആണെന്ന് നിയുക്ത കർദ്ദിനാൾ ദൊമേനിക്കൊ ബത്താല്യ

Nov 6, 2024 - 09:46
 0  13
നിയുക്ത കർദ്ദിനാളന്മാരുടെ പട്ടികയിൽ പുതിയൊരാൾകൂടി

ഡിസംബർ 7-ന് താൻ കർദ്ദിനാളാക്കുന്നവരുടെ പട്ടികയിൽ പാപ്പാ ഇറ്റലിയിലെ നാപ്പൊളി അതിരൂപതയുടെ ആർച്ച്ബിഷപ്പ് ദൊമേനിക്കൊ ബത്താല്യയെ (Domenico Battaglia) കൂടി ഉൾപ്പെടുത്തി.

നവംബർ 4-ന് തിങ്കളാഴ്ചയാണ് പരിശുദ്ധസിംഹാസനാത്തിൻറെ പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി ഇതു വെളിപ്പെടുത്തിയത്.

താൻ കർദ്ദിനാളാക്കാൻ പോകുന്ന 21 പേരുടെ പേരുകൾ ഫ്രാൻസീസ് പാപ്പാ ഇക്കഴിഞ്ഞ ഒക്ടോബർ 6-ന് മദ്ധ്യാഹ്നപ്രാർത്ഥനാവേളയിൽ വെളിപ്പെടുത്തിയിരുന്നു. ഇവരിൽ പാപ്പായുടെ ഇടയസന്ദർശനങ്ങളുടെ സംഘാടനച്ചുമതലയുള്ള ചെത്തിപ്പുഴ സ്വദേശിയായ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടും ഉൾപ്പെടുന്നു. അന്ന് പാപ്പാ നാമനിർദ്ദേശം ചെയ്തവരിൽപ്പെടുന്ന ഇന്തൊനേഷ്യയിലെ ബോഗോർ രൂപതയുടെ മെത്രാൻ പാസ്കാലിസ് ബ്രൂണൊ സ്യൂക്കൂർ പിന്നീട് അത് നിരസിച്ചതിനാൽ നിയുക്ത കർദ്ദിനാളന്മാരുടെ സംഖ്യ 21 ആയിത്തന്നെ തുടരും.

തൻറെ പേരു നിയുക്തകർദ്ദിനാളന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ആർച്ച്ബിഷപ്പ് ദൊമേനിക്കൊ ബത്താല്യ പ്രതികരിച്ചു. എറ്റവും ദുർബ്ബലരും പാവപ്പെട്ടവരുമായവർക്കായി പ്രവർത്തിക്കുന്ന നിയുക്ത കർദ്ദിനാൾ ആർച്ച്ബിഷപ്പ് ദൊമേനിക്കൊ ബത്താല്യ ഡോൺ മിമ്മോ എന്നാണ് പരക്കെ അറിയപ്പെടുന്നത്. കർദ്ദിനാൾ സ്ഥാനം സേവനവും ഉത്തരവാദിത്വവും ആണെന്ന് അദ്ദേഹം പറയുന്നു. തെക്കെ ഇറ്റലിയിലെ കത്തൻസാറൊ പ്രവിശ്യയിലെ സത്രിയാനൊയിൽ 1963 ജനുവരി 20-നായിരുന്നു ആർച്ച്ബിഷപ്പ് ദൊമേനിക്കൊ ബത്താല്യയുടെ ജനനം

What's Your Reaction?

like

dislike

love

funny

angry

sad

wow