പെട്രോള്‍ പമ്ബ് ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റില്‍

കാറില്‍ നിറച്ച പെട്രോളിന് പണം ചോദിച്ച പമ്ബ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍.

Jul 15, 2024 - 22:56
 0  3
പെട്രോള്‍ പമ്ബ് ജീവനക്കാരനെ കാറിടിപ്പിച്ച്‌ കൊല്ലാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റില്‍

ണ്ണൂർ:കാറില്‍ നിറച്ച പെട്രോളിന് പണം ചോദിച്ച പമ്ബ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരൻ അറസ്റ്റില്‍.

എ ആർ ക്യാമ്ബ് ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തളാപ്പിലെ ഭാരത് പെട്രോള്‍ പമ്ബിലെ ജീവനക്കാരനായ അനില്‍ കുമാറിനെയാണ് ഇയാള്‍ ആക്രമിക്കാൻ ശ്രമിച്ചത്. കണ്ണൂർ സ്റ്റേഡിയത്തിന് മുന്നില്‍ നിന്ന് എ.കെ.ജി ആശുപത്രിയിലേക്ക് പോകും വഴിയുള്ള പമ്ബിലാണ് സംഭവം.

വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനായി തന്റെ സ്വിഫ്റ്റ് കാറില്‍ സന്തോഷ് എത്തിയിരുന്നു. എണ്ണയടിച്ചതിന് ശേഷം ഇയാള്‍ പണം നല്‍കാതെ പുറത്തേക്ക് പോയിരുന്നു. തുടർന്ന് ഇത് ചോദ്യം ചെയ്ത് അനില്‍ കുമാർ പ്രതിയെ പിന്തുടർന്നു. പിന്നാലെ കാർ നിർത്തി സന്തോഷ് പകുതി പണം നല്‍കുകയായിരുന്നു. എന്നാല്‍ മുഴുവനും വേണമെന്ന് അനില്‍ ആവശ്യപ്പെട്ടു. ആ സമയം കുറച്ച്‌ ദൂരം കാർ മുന്നോട്ടെടുത്ത് സന്തോഷ് വേഗത കുറച്ചു. തുടർന്ന് പണം മുഴുവൻ നല്‍കാനാണെന്ന് തെറ്റിദ്ധരിച്ച്‌ അനില്‍ കാറിന്റെ മുന്നിലെത്തുകയായിരുന്നു.

എന്നാല്‍ അനിലിനെ ഇടിച്ച്‌ കാർ മുന്നോട്ട് കുതിക്കുകയാണുണ്ടായത്. മെയിൻ റോഡില്‍ അരക്കിലോമീറ്ററോളം അനിലിനെ ബോണറ്റില്‍ വഹിച്ച്‌ കാർ പോകുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.സമാനമായ നിരവധി കേസുകളില്‍ സന്തോഷ് പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. ടൗണ്‍ പൊലീസ് സന്തോഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. സന്തോഷിനെ സർവീസില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow