ഓര്‍ഡര്‍ ചെയ്ത ബര്‍ഗറില്‍ ചത്ത പ്രാണി; പരാതി

'ബര്‍ഗര്‍ കിംഗി'ല്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിനുള്ളില്‍ ചത്ത പ്രാണിയെ കണ്ടെത്തിയതായി പരാതി.

Jul 26, 2024 - 12:15
 0  8
ഓര്‍ഡര്‍ ചെയ്ത ബര്‍ഗറില്‍ ചത്ത പ്രാണി; പരാതി

'ബര്‍ഗര്‍ കിംഗി'ല്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിനുള്ളില്‍ ചത്ത പ്രാണിയെ കണ്ടെത്തിയതായി പരാതി. ഇതിന്റെ വീഡിയോ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.

ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയില്‍ യുവതി ബര്‍ഗറിനുള്ളിലെ പ്രാണിയെ കാണിക്കുകയും ബര്‍ഗറുകള്‍ക്ക് പേരുകേട്ട ഈ ഔട്ട്‌ലെറ്റിന് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനാവുന്നില്ലെങ്കില്‍ ഇനി എന്തിനെ ആശ്രയിക്കുമെന്നും ചോദിക്കുന്നുണ്ട്. സംഭവത്തില്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബര്‍ഗറിനുള്ളില്‍ ചത്ത പ്രാണിയെ കണ്ടെത്തിയ നിമിഷം തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നിയെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. വീഡിയോ പങ്കുവെച്ചതോടെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow