വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

വയനാട് ജില്ലയിലും നിലമ്ബൂർ താലൂക്കിലും മൂന്ന് ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നല്‍കി ബിഎസ്‌എൻഎല്‍.

Aug 2, 2024 - 12:31
 0  3
വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ സേവനമൊരുക്കി ബിഎസ്‌എൻഎല്‍

കോട്ടയം: വയനാട് ജില്ലയിലും നിലമ്ബൂർ താലൂക്കിലും മൂന്ന് ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നല്‍കി ബിഎസ്‌എൻഎല്‍.

ഇതിനൊപ്പം 100 എസ്‌എംഎസും പ്രതിദിനം സൗജന്യമായിരിക്കും.

വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നല്‍കുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്‌എൻഎല്‍ അധികൃതർ അറിയിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളില്‍ സൗജന്യ കണക്ഷനും ബിഎസ്‌എൻഎല്‍ നല്‍കുന്നുണ്ട്. ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow