ഒടുവില്‍ ബിഎംഎസും മോദിയോട് പറഞ്ഞു: BSNL നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്, വേണ്ടത് ചെയ്യണം!

സ്വകാര്യ കമ്ബനികളുടെ നിരക്ക് വർധനവിനെ തുടർന്ന് സമൂഹത്തില്‍ ടെലിക്കോം കമ്ബനികള്‍ക്ക് എതിരേ ശക്തമായ വിമർശനം ഉയരുകയും ബിഎസ്‌എൻഎല്ലിന്റെ പ്രാധാന്യം സംബന്ധിച്ച ചർച്ചകള്‍ ചൂടുപിടിക്കുകയും ചെയ്തിരുന്നു.

Jul 11, 2024 - 23:34
 0  7
ഒടുവില്‍ ബിഎംഎസും മോദിയോട് പറഞ്ഞു: BSNL നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണ്, വേണ്ടത് ചെയ്യണം!

സ്വകാര്യ കമ്ബനികളുടെ നിരക്ക് വർധനവിനെ തുടർന്ന് സമൂഹത്തില്‍ ടെലിക്കോം കമ്ബനികള്‍ക്ക് എതിരേ ശക്തമായ വിമർശനം ഉയരുകയും ബിഎസ്‌എൻഎല്ലിന്റെ പ്രാധാന്യം സംബന്ധിച്ച ചർച്ചകള്‍ ചൂടുപിടിക്കുകയും ചെയ്തിരുന്നു.

അ‌തോടൊപ്പം സാധാരണക്കാരെ കൊള്ളയടിക്കുന്ന ടെലിക്കോം കമ്ബനികളുടെ നടിപടികള്‍ക്ക് കേന്ദ്ര സർക്കാർ കണ്ണടച്ച്‌ മൗനാനുവാദം നല്‍കിയെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തുകയും ചെയ്തു. ഇതിനെ സർക്കാർ തള്ളിക്കളഞ്ഞെങ്കിലും ഈ വിമർശനത്തോട് അ‌നുകൂലമായ ഒരു വികാരം പൊതുവില്‍ സൃഷ്ടിക്കപ്പെട്ടു. സ്വകാര്യ കമ്ബനികള്‍ക്ക് ലാഭം ഉണ്ടാക്കാനയി മോദി സർക്കാർ ബിഎസ്‌എൻഎല്ലിനെ മനപ്പൂർവം തഴയുകയാണ് എന്ന് ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയുവും കഴിഞ്ഞ ദിവസം ശക്തമായി വിമർശിച്ചു.

ഇപ്പോള്‍ സിഐടിയുവിന് പിന്നാലെ കേന്ദ്രം ഭരിക്കുന്ന പ്രധാന കക്ഷിയായ ബിജെപിയുടെ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസും (ഭാരതീയ മസ്ദൂർ സംഘ്) ബിഎസ്‌എൻഎല്ലിനെ സംരക്ഷിക്കാനും മുന്നിലേക്ക് ഉയർത്തിക്കൊണ്ടുവരാനും നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ 3 കോടിയിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബിഎംഎസ്.

ബിഎസ്‌എൻഎല്ലിന് ഇപ്പോള്‍ പലയിടങ്ങളിലും 4ജി സർവീസ് പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ സ്വീകരിച്ച ചില നിലപാടുകള്‍ ബിഎസ്‌എൻഎല്‍ 4ജി (BSNL 4G) എത്തുന്നത് വൈകിപ്പിക്കാൻ ഇടയാക്കി എന്ന് ആക്ഷേപമുണ്ട്. അ‌തായത് നിലവില്‍ സ്വകാര്യ ടെലിക്കോം കമ്ബനികള്‍ 4ജി, 5ജി സേവനങ്ങള്‍ നല്‍കുന്നത് വിദേശ കമ്ബനികളുടെ ടെക്നോളജിയും ഉപകരണങ്ങളും ഉപയോഗിച്ചാണ്.

എന്നാല്‍ ബിഎസ്‌എൻഎല്‍ 4ജി അ‌വതരിപ്പിക്കുന്ന ഒരു ഘട്ടത്തില്‍ കേന്ദ്ര സർക്കാർ ഒരു നിർദേശം മുന്നോട്ട് വച്ചു. ബിഎസ്‌എൻഎല്‍ 4ജി തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വേണം 4ജി അ‌വതരിപ്പിക്കാനെന്നും വിദേശ കമ്ബനികളുടെ സഹായം ഉപയോഗിക്കാൻ പാടില്ല എന്നുമായിരുന്നു നിർദേശം. ഇത്തരമൊരു നിർദേശം കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ഘട്ടത്തില്‍ അ‌ത്തരമൊരു വിജയകരമായ ടെക്നോളജി ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow