BSNL Under 200 Plan: നിരക്ക് വര്‍ധനവിനോട് പോകാൻ പറ, BSNL തരും ഫസ്റ്റ്-ക്ലാസ് Budget പ്ലാനുകള്‍

Tariff Hike-ല്‍ നിന്ന് രക്ഷപ്പെടാൻ BSNL തരുന്ന ഉപായങ്ങള്‍ എന്തെല്ലാമാണെന്നോ? July 3 മുതല്‍ സ്വകാര്യ Telecom കമ്ബനികളുടെ പുതിയ നിരക്ക് വന്നു.

Jul 4, 2024 - 12:14
 0  4
BSNL Under 200 Plan: നിരക്ക് വര്‍ധനവിനോട് പോകാൻ പറ, BSNL തരും ഫസ്റ്റ്-ക്ലാസ് Budget പ്ലാനുകള്‍

Tariff Hike-ല്‍ നിന്ന് രക്ഷപ്പെടാൻ BSNL തരുന്ന ഉപായങ്ങള്‍ എന്തെല്ലാമാണെന്നോ? July 3 മുതല്‍ സ്വകാര്യ Telecom കമ്ബനികളുടെ പുതിയ നിരക്ക് വന്നു.

മൊബൈല്‍ ബില്ലുകളില്‍ ഗണ്യമായ വർധനവാണ് Airtel, Jio, Vi നടപ്പിലാക്കിയത്.

ജിയോ 12-25% വരെയാണ് താരിഫ് നിരക്ക് ഉയർത്തിയത്. എയർടെല്‍ പ്ലാനുകള്‍ 11-21% വരെയും വർധിപ്പിച്ചു. വോഡഫോണ്‍ ഐഡിയയും റീചാർജ് പ്ലാനുകളില്‍ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വരുമാനം വർധിപ്പിക്കുന്നതിനായി സ്വകാര്യ ടെലികോം കമ്ബനികള്‍ 25 ശതമാനം വരെ കൂട്ടിയിരിക്കുന്നു.

ആശ്വാസമായി BSNL

എന്നാല്‍ സർക്കാർ കമ്ബനി BSNL വിലക്കയറ്റത്തിനിടെ ഒരു ആശ്വാസമാണ്. ജിയോ, എയർടെല്‍, വിയുടെ പുതുക്കിയ പ്ലാനുകളേക്കാള്‍ താരതമ്യേന ബിഎസ്‌എൻഎല്ലില്‍ കുറവാണ്. സാധാരണക്കാരന് ആശ്രയിക്കാവുന്ന ബിഎസ്‌എൻഎല്‍ ബജറ്റ് പ്ലാനുകള്‍ നോക്കാം.

ബിഎസ്‌എൻഎല്‍ പ്ലാനുകള്‍

BSNL ബജറ്റ് പ്ലാനുകള്‍ ഇവ…

200 രൂപയില്‍ താഴെ വില വരുന്ന ബിഎസ്‌എൻഎല്‍ പ്ലാനുകളാണ് ഇവിടെ വിവരിക്കുന്നത്. ഭേദപ്പെട്ട ഡാറ്റയും വാലിഡിറ്റിയും ഈ പോക്കറ്റ്-ഫ്രെണ്ട്ലി പാക്കേജുകളിലുണ്ട്. ഇങ്ങനെ 2 പ്ലാനുകളാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലുള്ളത്. ഇവയില്‍ ആദ്യമേ വലുതില്‍ നിന്ന് തുടങ്ങാം. ബിഎസ്‌എൻഎല്‍ പ്ലാനുകളില്‍ റീചാർജ് ചെയ്യാം, എളുപ്പത്തില്‍ ഈ ലിങ്കിലൂടെ.

199 രൂപ പ്ലാൻ

200 രൂപയ്ക്ക് അടുത്തുവരുന്ന ഈ പ്ലാനില്‍ 70 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാൻ 2GB ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് മാസത്തില്‍ കൂടുതല്‍ വാലിഡിറ്റിയില്‍ റീചാർജ് ലഭിക്കുന്നു. അതിനാല്‍ സാധാരണക്കാർക്ക് അനുയോജ്യമായ ബജറ്റ് പ്ലാനാണിത്.

197 രൂപ പ്ലാൻ

ഈ പ്ലാനിലും നിങ്ങള്‍ക്ക് നീണ്ട വാലിഡിറ്റി ലഭിക്കുന്നതാണ്. 197 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 70 ദിവസമാണ് കാലാവധി ലഭിക്കുക. ആദ്യ 18 ദിവസത്തേക്ക് 2GB ഡാറ്റ ലഭിക്കുന്നു. അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 SMS എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.

108 രൂപ പ്ലാൻ

108 രൂപ മുഖ്യമായും പുതിയ ബിഎസ്‌എൻഎല്‍ വരിക്കാർക്ക് വേണ്ടിയുള്ളതാണ്. അതായത് 108 രൂപയ്ക്ക് ഫസ്റ്റ് റീചാർജ് കൂപ്പണ്‍ അഥവാ FRC ലഭിക്കുന്നു. ഇതിന് വാലിഡിറ്റി 28 ദിവസമാണ്. ഈ ഒരു മാസക്കാലയളവില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ ആസ്വദിക്കാം. കൂടാതെ ബിഎസ്‌എൻഎല്‍ പ്രതിദിനം 1GB ഡാറ്റയും ഓഫർ ചെയ്യുന്നു.

107 രൂപ പ്ലാൻ

ഈ ബിഎസ്‌എൻഎല്‍ പാക്കേജ് 35 ദിവസത്തേക്കുള്ളതാണ്. ഒരു മാസപ്ലാനിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന പ്രീ-പെയ്ഡ് പാക്കേജാണിത്. ഇതിലൂടെ വരിക്കാർക്ക് 3GB ഡാറ്റ ലഭിക്കുന്നതാണ്. 200 മിനിറ്റ് വോയ്‌സ് കോളുകളും ഈ ബിഎസ്‌എൻഎല്‍ പ്ലാനില്‍ ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow