തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

തുമ്ബ നെഹ്‌റു ജംഗ്ഷനില്‍ ബോംബെറിഞ്ഞ് നാലംഗസംഘം.

Jul 8, 2024 - 00:14
 0  4
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തുമ്ബ നെഹ്‌റു ജംഗ്ഷനില്‍ ബോംബെറിഞ്ഞ് നാലംഗസംഘം. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കാപ്പ കേസിലെ പ്രതികളായ അഖില്‍ (23), വിവേക് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11 മണിയോടെ റോഡിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവർക്ക് നേരെ രണ്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള സംഘർഷമാണെന്നാണ് പ്രാഥമിക വിവരം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow