മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്.
അത്തനാസിനൊപ്പം അരുള്‍ദാസ്, ബാബു എന്നിവര്‍ അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അത്തനാസിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
What's Your Reaction?