നിയമം ലംഘിച്ചും രേഖകളില്ലാതെയും മത്സ്യബന്ധനം : ഏഴ് കടല്‍ യാനങ്ങള്‍ പിടിച്ചെടുത്തു
നിയമം ലംഘിച്ചും രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയ ഏഴ് കടല്‍ യാനങ്ങള്‍ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും കസ്റ്റഡിയില്‍ എടുത്തു.
തിരുവനന്തപുരം: നിയമം ലംഘിച്ചും രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയ ഏഴ് കടല്‍ യാനങ്ങള്‍ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും കസ്റ്റഡിയില്‍ എടുത്തു.
കൊല്ലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ടുകളും തമിഴ്നാട് രജിസ്ട്രേഷനുള്ള മൂന്ന് ട്രോളറുകളും രണ്ട് ഫൈബർ വള്ളങ്ങളും ഉള്‍പ്പെടെ ഏഴ് കടല്‍ യാനങ്ങളാണ് പിടിയിലായത്. അധികൃതർ എത്തുന്നത് കണ്ട് മറ്റ് നിരവധി ബോട്ടുകാർ കടലില്‍ വിരിച്ചിരുന്ന വല മുറിച്ച് കളഞ്ഞ് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു.
വിഴിഞ്ഞം ഫിഷറീസ് അസി. ഡയറക്ടറുടെ നിർദേശപ്രകാരം മറൈൻ എന്ഫോഴ്സ്മെന്റ് സിവില്‍ പൊലീസ് ഓഫിസർ അജീഷ് കുമാർ എം, ലൈഫ് ഗാര്ഡുമാരായ യൂജിൻ എസ്, നസ്രേത്ത്, പനിയടിമ എം, ഫ്രെഡി എം, ആൻ്റണി ഡി, സുരേഷ്. ആർ, ജോണി എസ്, വില്‍സണ്‍ എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിലും വള്ളങ്ങളിലുമായി നടത്തിയ പട്രോളിങ്ങിലാണ് ട്രോളറുകള്‍ അടക്കമുള്ളവ പിടിയിലായത്. കരയില്‍ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി ദൂര പരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ കൊല്ലം ശക്തികുളങ്ങര സ്വദേശികളായ ജോസഫ് അഗസ്റ്റിൻ, ലാസർ ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്.
പരിശോധനയില്‍ ആൻ്റണി ഡെല്ലസ് എന്നയാളിൻ്റെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും തമിഴ്നാട് സ്വദേശികളായ സജി, ഗോള്‍ഡണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും ഇരവി പുത്തൻതുറ സ്വദേശിനി ശശികലയുടെയും ഇനയം, പുത്തൻതുറ സ്വദേശി യേശുരാജൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളങ്ങളുമാണ് കോമ്ബൗണ്ടിംഗ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപയുടെ മേല്‍ നോട്ടത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
What's Your Reaction?