കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ രാജ്യസഭയിലേക്ക്; മധ്യപ്രദേശില്‍ നിന്ന് മത്സരിപ്പിക്കും

വരാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബി ജെ പി .

Aug 21, 2024 - 00:02
 0  4
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ രാജ്യസഭയിലേക്ക്; മധ്യപ്രദേശില്‍ നിന്ന് മത്സരിപ്പിക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബി ജെ പി . കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനും ഉള്‍പ്പെടെ ഒമ്ബത് പേരുകളാണ് പ്രഖ്യാപിച്ചത്.

രാജസ്ഥാനെ പ്രതിനിധീകരിച്ച്‌ രവ്‌നീത് സിങ് ബിട്ടുവും മധ്യപ്രദേശില്‍ നിന്ന് ജോർജ് കുര്യനും മത്സരിക്കും.

ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരിയാണ് മത്സരിക്കുക. ഒഡീഷ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പ്രതിനിധീകരിച്ച്‌ മംമ്തമൊഹന്തെ മത്സരിക്കും. ത്രിപുരയില്‍ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയും ധൈര്യശില്‍ പാട്ടീല്‍ മഹാരാഷ്ട്രയില്‍ മത്സരിക്കും.

മനൻ കുമാർ മിശ്ര ബിഹാറിലേക്കും മിഷൻ രഞ്ജൻ ദാസ് അസമില്‍ നിന്നും രാമേശ്വർ തേലിയും മത്സരിക്കും. പാർലമെൻ്റിൻ്റെ ഉപരിസഭയില്‍ സീറ്റുകള്‍ നേടാൻ ബി ജെ പി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow