45 വര്‍ഷമായി സേവിച്ച ജനങ്ങള്‍ തന്നെ കേട്ടില്ല, മന്ത്രി സ്ഥാനം രാജിവെച്ച്‌ ബിജെപി നേതാവ്

മന്ത്രി സ്ഥാനം രാജി വെച്ചതില്‍ ആദ്യ പ്രതികരണവുമായി രാജസ്ഥാന്‍ ബിജെപി നേതാവ് കിരോഡി ലാല്‍ മീണ. 45 വര്‍ഷമായി സേവിച്ച ജനങ്ങള്‍ തന്നെ കേള്‍ക്കാത്തതിനാലാണ് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചതെന്ന് കിരോഡി ലാല്‍ മീണ പറഞ്ഞു.

Aug 11, 2024 - 12:22
 0  5
45 വര്‍ഷമായി സേവിച്ച ജനങ്ങള്‍ തന്നെ കേട്ടില്ല, മന്ത്രി സ്ഥാനം രാജിവെച്ച്‌ ബിജെപി നേതാവ്

ന്ത്രി സ്ഥാനം രാജി വെച്ചതില്‍ ആദ്യ പ്രതികരണവുമായി രാജസ്ഥാന്‍ ബിജെപി നേതാവ് കിരോഡി ലാല്‍ മീണ. 45 വര്‍ഷമായി സേവിച്ച ജനങ്ങള്‍ തന്നെ കേള്‍ക്കാത്തതിനാലാണ് താന്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചതെന്ന് കിരോഡി ലാല്‍ മീണ പറഞ്ഞു.

ലോക ഗോത്രവര്‍ഗ ദിനത്തടോടനുബന്ധിച്ച്‌ ഗോത്ര ഭൂരിപക്ഷ ജില്ലയായ ദൗസയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു കിരോഡി ലാല്‍ രാജി വെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

നേരത്തെ കിഴക്കന്‍ രാജസ്ഥാനിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് പാര്‍ട്ടി പരാജയപ്പെട്ടാല്‍ മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കിരോഡി ലാല്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാക്ക് പാലിച്ച്‌ അദ്ദേഹം മന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു.

'ഇനിയങ്ങോട്ടും ജനങ്ങള്‍ക്കും താന്‍ പ്രതിനിധീകരിക്കുന്ന സമുദായത്തിനും വേണ്ടി പ്രവര്‍ത്തിക്കും. സംവരണ സമ്ബ്രദായം നിര്‍ത്തലാക്കുമെന്ന പ്രചാരണം തെറ്റാണ്. ഈ പ്രചാരണം ഉപയോഗിച്ചാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എന്നും' കിരോഡി ലാല്‍ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow