വയോജന സംരക്ഷണത്തിന് സുരക്ഷിത സാഹചര്യം ഒരുക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു
വയോജന സംരക്ഷണത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് നിർവഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
വയോജന സംരക്ഷണത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഗൗരവത്തോടെയാണ് നിർവഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.
തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്നതാണ് നംസ്ഥാനസർക്കാർ വയോജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം. ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിവിധ ഘടകങ്ങള്‍ വയോജന സംരക്ഷണത്തിനുള്ള സമയവും സാഹചര്യവും ഇല്ലാതാക്കുന്നുവെന്നത് യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ വയോജന സംരക്ഷണമെന്നത് സംസ്ഥാനസർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണ്. ഗവണ്‍മെന്റ് കെയർ ഹോമുകള്‍ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യക്കിറ്റാണ് ക്ഷേമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി 480 ക്ഷേമ സ്ഥാപനങ്ങള്‍ക്ക് കിറ്റുകള്‍ നല്‍കുന്നുണ്ട്. 39,519 വ്യക്തികള്‍ ഇതിന്റെ ഗുണഭോക്താക്കളാകും. സംസ്ഥാനസർക്കാർ പരമാവധി ക്ഷേമസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും നിലവില്‍ ആയിരത്തില്‍പരം സ്ഥാപനങ്ങള്‍ക്ക് ഗ്രാൻഡ് അനുവദിക്കുകയും ചെയ്യുന്നുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ എല്ലാ അന്തേവാസികള്‍ക്കും സ്വസ്ഥതയും പ്രതീക്ഷയും നിറഞ്ഞ ജീവിതം സാധ്യമാക്കാൻ കഴിയണമെന്നതാണ് സർക്കാർ നിലപാട്. വിഭവസമൃദ്ധമായ ഓണക്കാലം സാധ്യമാക്കുന്നതിന് സംസ്ഥാനസർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണത്തിലൂടെ സാധിക്കും. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഓണക്കാലം എല്ലാ വയോജനങ്ങള്‍ക്കും ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പില്‍ രാധാകൃഷ്ണൻ, വാർഡ് കൗണ്‍സിലർ സുരേഷ് കുമാർ എസ്, സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോള്‍ എം, ജില്ലാ സപ്ലൈ ഓഫീസർ അജിത് കുമാർ എന്നിവർ സംബന്ധിച്ചു.
What's Your Reaction?