ബീഹാറില്‍ മധുര പലഹാര കടയില്‍ കണ്ടെത്തിയത് 30 മൂര്‍ഖന്‍ പാമ്ബുകളെ

ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഷോപ്പില്‍ നിന്ന് 30 മൂര്‍ഖന്‍ പാമ്ബുകളെ കണ്ടെത്തി.

Jul 20, 2024 - 12:34
 0  4
ബീഹാറില്‍ മധുര പലഹാര കടയില്‍ കണ്ടെത്തിയത് 30 മൂര്‍ഖന്‍ പാമ്ബുകളെ

ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ ഷോപ്പില്‍ നിന്ന് 30 മൂര്‍ഖന്‍ പാമ്ബുകളെ കണ്ടെത്തി. കിഷന്‍ഗഞ്ച് ജില്ലയിലെ മധുരപലഹാരക്കടയില്‍ നിന്നാണ് പാമ്ബുകളെ കണ്ടെത്തിയത്.ഡാര്‍ജിലിംഗിന് സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബഹദുര്‍ഗഞ്ച് ബ്ലോക്കിലാണ് സംഭവം.

ഇത്രയേറെ പാമ്ബുകളെ പിടികൂടിയതിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്തിന്റെ പേര് 'കോബ്രാ കോളനി' എന്ന് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിഷപ്പാമ്ബുകളെ കണ്ടത്തിനെ തുടര്‍ന്ന് അധികാരികളെ അറിയിക്കുകയും വനം വകുപ്പിനെ വിവരമറിയിക്കുകയും നാട്ടിലുള്ള എല്ലാ പാമ്ബു പിടിത്തക്കാരെയും വിളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാമ്ബു പിടിത്തക്കാര്‍ മൂന്നോ നാലോ മണിക്കൂറോളം പരിശ്രമിച്ചാണ് 30 ഓളം പാമ്ബുകളെയും പിടികൂടിയത്. പിടികൂടിയ പാമ്ബുകളെ അപ്പോള്‍ തന്നെ പ്ലാസ്റ്റിക് ബാഗുകളിലേക്ക് മാറ്റി.
ആര്‍ക്കും പരിക്കോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മധുരപലഹാരക്കടയില്‍ ഇത്രയേറെ മൂര്‍ഖന്‍ പാമ്ബുകള്‍ കയറാന്‍ സാധ്യതയില്ലെന്നും ശക്തമായ മഴയെ തുടര്‍ന്നായിരിക്കാം ഇവ കടയിലേക്ക് കയറിയതെന്ന് കരുതുന്നതായും പാമ്ബു പിടിക്കാനെത്തിയവര്‍ വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow