മദ്യ വില്പനയില്‍ പുതിയ റെക്കോര്‍ഡ് ; ഉത്രാട ദിനത്തില്‍ വിറ്റത് 124 കോടിയുടെ മദ്യം

ഓണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്‍പറേഷന്‍.

Sep 16, 2024 - 12:53
 0  4
മദ്യ വില്പനയില്‍ പുതിയ റെക്കോര്‍ഡ് ; ഉത്രാട ദിനത്തില്‍ വിറ്റത് 124 കോടിയുടെ മദ്യം

ണക്കാലത്ത് മദ്യ വില്പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ബെവ്റേജസ് കോര്‍പറേഷന്‍. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ ഇന്നലെ മാത്രം വിറ്റത് 124 കോടിയുടെ മദ്യമാണ് .

കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 4 കോടിയുടെ വര്‍ദ്ധനയാണ് ഉത്രാടദിനത്തില്‍ മദ്യ വില്പനയില്‍ ഉണ്ടായത്.

കഴിഞ്ഞ തവണ ഉത്രാട ദിനത്തില്‍ വിറ്റത് 120കോടി രൂപയുടെ മദ്യമാണ്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് അന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1.06 കോടി രൂപയുടെ മദ്യം ഇവിടെ മാത്രം വിറ്റഴിച്ചു. രണ്ടാം സ്ഥാനം കൊല്ലം ആശ്രാമം ഔട്ട് ലെറ്റാണ്. 1.01 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റത്. ഇത്തവണത്തെ വിശദമായ കണക്കുകള്‍ പുറത്തുവരുന്നതേയുള്ളു.

What's Your Reaction?

like

dislike

love

funny

angry

sad

wow