ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണ ഓണം ബോണസ് 95,000 രൂപ
ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണത്തിന് റെക്കോഡ് ബോണസിന് ശുപാര്‍ശ.
തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണത്തിന് റെക്കോഡ് ബോണസിന് ശുപാര്‍ശ. 95,000 രൂപ ജീവനക്കാര്‍ക്ക് ഇത്തവണ ബോണസായി നല്‍കാനാണ് തീരുമാനം.
ബെവ്‌കോയിലെ ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ബോണസ് ലഭിക്കും. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണ് ബോണസ്.ഔട്ട്‌ലെറ്റുകളിലും ഓഫീസുകളിലുമായി 5000-ഓളം ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തുക സംബന്ധിച്ച് അന്തിമ തീരുമാനമായത്.
What's Your Reaction?