മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ജോലിചെയ്യേണ്ട; ഹിന്ദുക്കളായ സര്‍ക്കാര്‍ ജീവനക്കാരെ രാജിവയ്പ്പിച്ച് ബംഗ്ലാദേശ്
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്.
ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുന്നതായി റിപ്പോർട്ട്.
ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം കുറഞ്ഞത് 50 ഹിന്ദു അദ്ധ്യാപകർക്കെങ്കിലും ജോലി രാജിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പലരില്‍ നിന്നും രാജിക്കത്ത് എഴുതിവാങ്ങുന്നത്. ചിലരില്‍ നിന്ന് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിച്ചശേഷം രാജിവച്ചുവെന്ന് അതില്‍ എഴുതിച്ചേർക്കുകയായിരുന്നു. ബാരിഷാലിലെ ബേക്കർഗഞ്ച് കോളേജ് പ്രിൻസിപ്പല്‍ ശുക്ള റാണി ഹാർദിനില്‍ നിന്ന് വിദ്യാർത്ഥികളും സഹപ്രവർത്തരും പുറമെ നിന്നുള്ളവരും വളഞ്ഞുനിന്ന് ഭീഷണിപ്പെടുത്തിയാണ് രാജിക്കത്ത് എഴുതിവാങ്ങിയത്. അവരുടെ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു. രണ്ടുദിവസം മുമ്ബായിരുന്നു സംഭവം. ഭീഷണി മണിക്കൂറുകള്‍ നീണ്ടപ്പോള്‍ മറ്റൊരുവഴിയും ഇല്ലാതെ രാജിവയ്ക്കുന്നു എന്ന് എഴുതി ഒപ്പിട്ട് നല്‍കുകയായിരുന്നു.
കഴിഞ്ഞമാസം പതിനെട്ടിന് അസിംപൂരില്‍ സർക്കാർ ഉടമസ്ഥതയിലുളള ഗേള്‍സ് സ്കൂളിലെ അമ്ബതിലധികം വിദ്യാർത്ഥികള്‍ പ്രധാന അദ്ധ്യാപികയെ വളഞ്ഞ് ചില അദ്ധ്യാപകർ ഉള്‍പ്പടെയുള്ളവരുടെ രാജി ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ അവരെ അനുസരിക്കുകയേ വഴിയുണ്ടായിരുന്നുളളൂ എന്നാണ് പ്രധാന അദ്ധ്യാപിക പറയുന്നത്. സംഘം അവരെ അപമാനിക്കുകയും ചെയ്തുവത്രേ.
മുൻസർക്കാരിനെ അനുകൂലിച്ചു എന്നപേരില്‍ മാദ്ധ്യമപ്രവർത്തകർ ഉള്‍പ്പടെയുള്ള നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. കൊടിയ പീഡനത്തിരയായാണ് കഴിഞ്ഞ സർക്കാരിലെ പല ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ചിലരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല.
What's Your Reaction?