ചിക്കമഗളൂരു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശക വിലക്ക്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകുന്നത് ജില്ല ഭരണകൂടം വിലക്കി.

Aug 1, 2024 - 12:18
 0  7
ചിക്കമഗളൂരു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശക വിലക്ക്

ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകുന്നത് ജില്ല ഭരണകൂടം വിലക്കി.

ഈ മാസം 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ല ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചു.

തുംഗ, ഭദ്ര, ഹേമാവതി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മണ്ണിടിച്ചിലിനെതുടർന്ന് മലയോര മേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും ഡിസി ആവശ്യപ്പെട്ടു. ട്രക്കിങ്ങിന് അനുമതി നല്‍കരുതെന്ന് വനം വകുപ്പിന് നിർദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow