ബാലരാമപുരത്തെ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയത് തന്നെ; കുറ്റം സമ്മതിച്ച് അമ്മാവൻ
രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പോലീസിന് മൊഴി നൽകി. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
കുഞ്ഞിൻ്റേത് കൊലപാതകമെന്ന് ഉറപ്പിച്ചതോടെയാണ് പോലീസ് കുഞ്ഞിൻ്റെ മാതാപിതാക്കളെയും അമ്മയുടെ അമ്മയെയും സഹോദരനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.
കൊലപാതകത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള വിവരങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകൂ. രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.
ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയാണ് മരിച്ചത്. ശ്രീതുവിൻ്റെ അച്ഛൻ 16 ദിവസം മുൻപാണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെ തന്നെ കുട്ടിയെ മരിച്ച നിലയിൽ കിണറ്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
What's Your Reaction?