പൂനെ പോര്‍ഷെ അപകടം; പതിനേഴുകാരന്റെ അച്ഛനും മുത്തച്ഛനും ജാമ്യം നല്‍കി കോടതി

പൂനെയില്‍ പോര്‍ഷെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൗമാരക്കാരന്റെ അച്ഛനും മുത്തച്ഛനും ജാമ്യം അനുവദിച്ചു.

Jul 3, 2024 - 11:42
 0  3

കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസില്‍ കോടതി ജാമ്യം അനുവദിച്ചതായി പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് പ്രശാന്ത് പാട്ടീല്‍ അറിയിച്ചു. 17 വയസ്സുകാരന്‍ ഓടിച്ച പോര്‍ഷെ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. എന്നാല്‍ അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നതായി വ്യാജമൊഴി നല്‍കാന്‍ കാര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതിരുന്നു. ഡ്രൈവര്‍ ഗംഗാറാമിനെ വീട്ടില്‍ തടഞ്ഞു വെച്ചു എന്ന് പരാതി ലഭിച്ചിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ രക്ത സാമ്ബിളുകള്‍ മാറ്റാന്‍ ശ്രമിച്ചതില്‍ കുട്ടിയുടെ മാതാപിതാക്കളും മുത്തച്ഛനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമിത വേഗതയില്‍ എത്തിയ പോര്‍ഷെ ഇരുചക്രവാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അനീഷ് അവാധ്യ, പങ്കാളി അശ്വിനി കോഷ്ത എന്നിവര്‍ കൊല്ലപ്പെട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow