പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ കഥ ; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

ആടുകള്‍ക്കൊപ്പം മരുഭൂമിയില്‍ രാപ്പകല്‍ തള്ളിനീക്കി അതിജീവനത്തിനായി കേഴുന്ന നജീബിന്റെ കഥ

Aug 16, 2024 - 23:12
 0  7
പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ കഥ ; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം

ടുകള്‍ക്കൊപ്പം മരുഭൂമിയില്‍ രാപ്പകല്‍ തള്ളിനീക്കി അതിജീവനത്തിനായി കേഴുന്ന നജീബിന്റെ കഥ പറഞ്ഞ ആടുജീവിതം പ്രേക്ഷകരുടെ ഹൃദയത്തില്‍ പതിഞ്ഞതാണ് .ഇപ്പോഴിതാ ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് .മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് സിനിമ നേടിയത്.

മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാർഥത്തില്‍ കണ്ണീർ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകർ കാത്തിരുന്നതു പോലെ തന്നെ ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായി.

നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്രത്യേക പരാമാർശവും നേടാനായി.

മരുഭൂമിയുടെ വന്യതയും ഒടുവില്‍ അതിജീവനത്തിന്റെ ആശ്വാസവും പ്രേക്ഷകരിലെത്തിച്ച ആടുജീവിതം മലയാളി പ്രേക്ഷകന് സമ്മാനിച്ചത് പുത്തൻ ദൃശ്യാനുഭത്തിന്റെ മരുക്കാഴ്ചകളാണ്. നജീബായി പൃഥ്വിരാജ് സുകുമാരൻ സ്ക്രീനില്‍ നിറഞ്ഞാടിയ സിനിമ കൂടിയായിരുന്നു ആടുജീവിതം. മികച്ച ഛായാഗ്രാഹകനായി സുനില്‍.കെ.എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച മേക്കപ്പ് മാനുള്ള അവാർഡ് രഞ്ജിത്ത് അമ്ബാടി നേടി. കൂടാതെ മികച്ച ശബ്ദമിശ്രണം, മികച്ച കളറിസ്റ്റ് എന്നീ പുരസ്കാരങ്ങളും സിനിമ കരസ്ഥമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow