ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

ജമ്മു കാഷ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തില്‍ സിആർപിഎഫ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യുവരിച്ചു

Aug 19, 2024 - 23:43
Aug 19, 2024 - 23:47
 0  4
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തില്‍ സിആർപിഎഫ് ഇന്‍സ്‌പെക്ടര്‍ വീരമൃത്യുവരിച്ചു. പട്രോളിംഗ് നടത്തുവായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുല്‍ദീപ് സിംഗാണ് വീരമൃത്യുവരിച്ചത്.
ആക്രമണത്തില്‍ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. ഉധംപൂരിലെ ഡുഡു ഏരിയായിലെ പോലീസ് പോസ്റ്റില്‍ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് സംഭവം. ആക്രമണത്തെ തുടർന്ന് കൂടുതല്‍ സൈനികരെ സ്ഥലത്തെത്തിച്ച്‌ തെരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ജൂലൈയില്‍ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ നാല് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow