കത്വ ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു; മരണം 5 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ജമ്മുകശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു.

Jul 9, 2024 - 09:50
 0  5
കത്വ ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു; മരണം 5 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ത്വ: ജമ്മുകശ്മീരിലെ കത്വയില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു.

ഇതോടെ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഭീകരാക്രമണത്തില്‍ പരിക്കേറ്റ 5 സൈനികർക്ക് ബിലാവറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്‌ക്കായി പഠാൻകോട്ടിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.

കത്വ നഗരത്തില്‍ നിന്ന് 150 കിലോമീറ്റർ മാറി മല്‍ഹാറിലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികർക്ക് നേരെ ഭീകരാക്രമണമുണ്ടായത്. കുന്നിൻമുകളില്‍ നിന്നും സൈനിക വാഹനത്തിനുനേരെ വെടിയുതിർത്ത ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡുകള്‍ വലിച്ചെറിയുകയായിരുന്നു. തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ഭീകരർ അടുത്തുള്ള വനത്തിലേക്ക് പിൻവാങ്ങുകയായിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചില്‍ ശക്തമാക്കിയിരുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജമ്മു മേഖലയില്‍ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗരി ജില്ലയിലെ സൈനിക ക്യാമ്ബിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു. കുല്‍ഗാം ജില്ലയില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെ വധിച്ച്‌ മണിക്കൂറുകള്‍ പിന്നിടുമ്ബോഴാണ് കത്വയില്‍ സൈനികരുടെ വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow