ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; റോഡ് നീളെ വടിവാള്‍ വീശി മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ ഭീഷണി

ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയർപോർട്ട് ജംഗ്ഷൻ വരെ ബസിന് മുൻപില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രെെവർ.

Jul 6, 2024 - 23:48
 0  3
ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; റോഡ് നീളെ വടിവാള്‍ വീശി മലപ്പുറത്ത് ഓട്ടോ ഡ്രൈവറുടെ ഭീഷണി

ലപ്പുറം: ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയർപോർട്ട് ജംഗ്ഷൻ വരെ ബസിന് മുൻപില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രെെവർ.

ബസ് ജീവനക്കാർ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് മുൻപിലാണ് ഓട്ടോ ഡ്രെെവർ വടിവാള്‍ വീശിയത്. വെള്ളിയാഴ്ച വെെകിട്ട് 6.30നാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

'പുളിക്കലില്‍ ബസ് നിർത്തിയപ്പോഴാണ് പ്രായമായ സ്ത്രീ ഉള്‍പ്പെടെ രണ്ട് സ്ത്രീകള്‍ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനമാണ് ഇറങ്ങിയത്. ഇതിനിടെ പിറകില്‍ നിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ബസ് മുന്നോട്ടെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പിന്നാലെ മുൻപോട്ടു വന്ന ഓട്ടോറിക്ഷ ബസിന് തടസമുണ്ടാക്കുന്ന രീതിയില്‍ ആദ്യം ഓടിച്ചു. സെെഡ് കൊടുക്കാത്തതിന് തുടർന്ന് ബസ് ഡ്രെെവർ ഹോണ്‍ മുഴകി. പിന്നാലെ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വീശിക്കാണിച്ചു.

തലേക്കര മുതല്‍ കൊളത്തൂർ എയർപോർട്ട് റോഡ് ജംഗ്ഷൻ വരെ ഇത് തുടർന്നു. പിന്നാലെ ഓട്ടോ ഡ്രെെവർ എയർപോർട്ട് റോഡിലേക്ക് പോകുകയായിരുന്നു. ബസ് കൊണ്ടോട്ടിയില്‍ എയ്ഡ് പോസ്റ്റിലെത്തി പൊലീസില്‍ പരാതിപ്പെട്ട ശേഷമാണ് യാത്ര തുടർന്നത്', ബസ് ജീവനക്കാർ പറഞ്ഞു. ഇന്നാണ് പൊലീസില്‍ വിശദമായ മൊഴി ജീവനക്കാർ നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow