വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍നിന്ന് എട്ട് ലക്ഷം രൂപ തട്ടിയ കേസ് : ട്രാവല്‍സ് ഉടമ അറസ്റ്റില്‍

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയില്‍നിന്ന് എട്ട് ലക്ഷം രൂപ തട്ടിയ കേസില്‍ ട്രാവല്‍സ് ഉടമ അറസ്റ്റില്‍.

Aug 18, 2024 - 23:29
 0  4
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥിയില്‍നിന്ന് എട്ട് ലക്ഷം രൂപ തട്ടിയ കേസ് : ട്രാവല്‍സ് ഉടമ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയില്‍നിന്ന് എട്ട് ലക്ഷം രൂപ തട്ടിയ കേസില്‍ ട്രാവല്‍സ് ഉടമ അറസ്റ്റില്‍.

കൈമനം കുറ്റിക്കാട് ലെയ്ൻ ബീന ഭവനില്‍ എസ്. സുരേന്ദ്രനെയാണ് (57) തമ്ബാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശരാജ്യങ്ങളിലേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്രസർക്കാറിന്‍റെ ലൈസൻസ് വേണമെന്നിരിക്കെ ഇയാള്‍ അനധികൃതമായി ഉദ്യോഗാർഥികളെ അർമേനിയയിലേക്ക് അയച്ചതായി തമ്ബാനൂർ സി.ഐ ശ്രീകുമാറിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. തമ്ബാനൂരില്‍ ജെയിദ് എയർ ട്രാവല്‍ എന്ന പേരിലാണ് ഇയാള്‍ സ്ഥാപനം നടത്തിയിരുന്നത്. യൂറോപ്യൻ രാജ്യമായ പോളണ്ടില്‍ പ്രതിമാസം 80,000 രൂപ ശമ്ബളത്തില്‍ പാക്കിങ് ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തമിഴ്നാട് ശുചീന്ദ്രം സ്വദേശി കാർത്തിക് (39) ആണ് തട്ടിപ്പിനിരയായത്.

പോളണ്ടില്‍ ജോലിക്ക് കയറുന്നതിന് മുമ്ബ് അർമേനിയയിലെ ഒരു കമ്ബനിയില്‍ അഞ്ചുമാസം പാക്കിങ് ജോലി ചെയ്യണമെന്നും അവിടെനിന്ന് കിട്ടുന്ന താല്‍ക്കാലിക രജിസ്ട്രേഷൻ ഉപയോഗിച്ച്‌ പോളണ്ടില്‍ ജോലി ശരിയാക്കാം എന്നുമാണ് സുരേന്ദ്രൻ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് എട്ട് ലക്ഷവും കൈപ്പറ്റി. തുടർന്ന് കഴിഞ്ഞ ഡിസംബർ 21ന് ചെന്നൈയില്‍ നിന്ന് ഫ്ലൈറ്റില്‍ അർമേനിയയിലേക്ക് അയച്ചു.

എന്നാല്‍ അവിടെയെത്തി രണ്ടരമാസം താമസിച്ചിട്ടും ജോലി കിട്ടാതെ നാട്ടിലേക്ക് തിരികെവരുകയായിരുന്നു. തുടർന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow