സിപിഎം പ്രവര്‍ത്തകനെതിരേ വധശ്രമം; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ അറസ്റ്റില്‍.

Jul 15, 2024 - 11:50
 0  4
സിപിഎം പ്രവര്‍ത്തകനെതിരേ വധശ്രമം; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ പിടിയില്‍

ണ്ണൂർ: സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയായ ആർഎസ്‌എസ് പ്രവർത്തകൻ അറസ്റ്റില്‍. പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്.

സിപിഎം പ്രവർത്തകരെ ആക്രമിച്ച കേസിലാണ് നടപടി. കണ്ണൂർ പാറാലില്‍ ആണ് സംഭവം നടന്നത്.

പാറാല്‍ ബസ് സ്റ്റാൻഡില്‍ നില്‍ക്കുന്നതിനിടെയാണ് സിപിഎം പ്രവർത്തകർക്ക് നേരേ പ്രതി ആക്രമണം നടത്തിയത്.

തുടർന്ന് യുവമോർച്ച നേതാവ് സ്മിൻതേഷിന്‍റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു അമല്‍. വധശ്രമ കേസ് പ്രതിയെ ഒളിച്ച്‌ താമസിക്കാൻ സഹായിച്ചതിന് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കേസില്‍ പ്രതികളായ അഞ്ച് പേരേ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow