കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.

Jul 13, 2024 - 22:34
 0  2
കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം: സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. താഴത്തങ്ങാടിയില്‍ ആണ് സംഭവം.
പോലീസ് പിടികൂടിയത് കാരമ്മൂട് സ്വദേശി രാജേഷിനെയാണ്. ഇയാളെ കസ്റ്റഡിയിലെടുത്തത് കോട്ടയം വെസ്റ്റ് പോലീസാണ്. സംഭവമുണ്ടായത് കഴിഞ്ഞ ദിവസം വൈകുന്നേരമാണ്. കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍മരിയ ബസിലായിരുന്നു ഇത്.

ഇയാള്‍ പിന്തുടർന്ന് ശല്യം ചെയ്തത് താഴത്തങ്ങാടി സ്വദേശിനിയായ 20കാരിയെയാണ്. ബസ് എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും ഇവരെ ശല്യം ചെയ്യുകയും യുവതി ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർന്നാണ് നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow