സ്‌കൂള്‍ ഹോസ്റ്റലില്‍ മാസങ്ങളായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : ഡോക്ടര്‍ അറസ്റ്റില്‍

തിരുച്ചിറപ്പള്ളിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടർ അറസ്റ്റില്‍

Sep 7, 2024 - 12:26
 0  4
സ്‌കൂള്‍ ഹോസ്റ്റലില്‍ മാസങ്ങളായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : ഡോക്ടര്‍ അറസ്റ്റില്‍

മിഴ്നാട് : തിരുച്ചിറപ്പള്ളിയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടർ അറസ്റ്റില്‍.31 വയസ്സുകാരനായ ഡോക്ടർ സർക്കാർ - എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ഇതേ സ്കൂളിലെ പ്രധാന അധ്യാപികയായാണ് പ്രതിയായ ‍ഡോക്ടറുടെ അമ്മ.

സംഭവം പുറം ലോകം അറിയുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിച്ചറിയിച്ചതിനെ തുടർന്നാണ്. ഇതേതുടർന്ന് ജില്ലാ ശിശു സംരക്ഷണ സമിതി ഓഫിസറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് പെണ്‍കുട്ടികളുമായി സംസാരിക്കുകയും പ്രതിയായ ഡോക്ടർ മാസങ്ങളായി കുട്ടികളെ പീഡിപ്പിച്ചിരുന്നതായി വ്യക്തമാകുകയായിരുന്നു.

പോക്സോ വകുപ്പുകള്‍ പ്രകാരം തിരുച്ചിറപ്പള്ളി ഫോർട്ട് ഓള്‍ വനിതാ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാൻ സഹായിച്ചെന്ന് കാണിച്ചും പ്രതിയുടെ അമ്മയായ പ്രധാനാധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 3 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow