ഓണ്‍ലൈൻ തട്ടിപ്പിലുടെ കരിവെള്ളൂര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ കബളിപ്പിച്ച തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

Sep 2, 2024 - 23:02
 0  6
ഓണ്‍ലൈൻ തട്ടിപ്പിലുടെ കരിവെള്ളൂര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ കബളിപ്പിച്ച തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍

ണ്ണൂർ: കണ്ണൂരില്‍ ഓണ്‍ലൈൻ ജോലി വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍ 'സോഷ്യല്‍ മീഡിയയിലൂടെ ജോലി വാഗ്ദാനം നല്‍കി കരിവെള്ളൂർ സ്വദേശിയുടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെയാണ് തൃശ്ശൂരില്‍ വെച്ച്‌ പയ്യന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തൃശ്ശൂർ കുമാരനെല്ലൂർ പരത്തിപ്പാറ സ്വദേശി സി.എം.യാസിർ(22)നെ യാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ്കുമാറിൻ്റെ നേതൃത്വത്തില്‍ എസ് .ഐ. സി.സനീദ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ എ.ജി.അബ്ദുള്‍ ജബ്ബാർ, മുകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഓണ്‍ലൈൻ തട്ടിപ്പിലൂടെ കരിവെള്ളൂർ പെരളം യു. പി സ്കൂളിന് സമീപത്തെ പി.സന്ദീപ് ആണ് തട്ടിപ്പിനിരയായത്. ഓണ്‍ലൈൻ ട്രാൻസാക്ഷൻവഴി 2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്.

പരാതിയില്‍ ഈക്കഴിഞ്ഞ ജനുവരിയില്‍ കേസെടുത്ത പയ്യന്നൂർ പോലീസിൻ്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. + 6281542498942 എന്ന വാട്സാപ്പ് നമ്ബറില്‍ നിന്നും പാർടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്ബാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപൻഷി നഗർ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx.me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്കുകള്‍ നല്‍കി രണ്ടു ദിവസത്തിനുള്ളില്‍ പരാതിക്കാരൻ്റെ 2,86,500 രൂപ യാണ്തട്ടിയെടുത്തത്. ടാസ്കുകള്‍ പൂർത്തീകരിച്ചതിന് ശേഷം ലാഭമോ നല്‍കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. ഞായറാഴ്ച്ച രാത്രിയോടെ എറണാകുളത്ത് പോലീസ് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow