അര്‍ജുന്‍റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ താല്‍ക്കാലിക നിയമനം

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും.

Aug 7, 2024 - 23:36
 0  5
അര്‍ജുന്‍റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ താല്‍ക്കാലിക നിയമനം
കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജോലി നല്‍കും.
ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്‍റെ കുടുംബത്തെ അറിയിച്ചു.

ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോള്‍ താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങള്‍ അനുസരിച്ച്‌ സ്ഥിരപ്പെടുത്തും.

അതിനിടെ അർജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow