അര്‍ജുൻ ദൗത്യം; തെരച്ചില്‍ പുനരാരംഭിക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു:കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ‍ഡ്രൈവർ അർജുനായി തെരച്ചില്‍ പുനരാരംഭിക്കാൻ നിർദേശം നല്‍കി കർണാടക ഹൈക്കോടതി.

Aug 6, 2024 - 12:04
 0  4
അര്‍ജുൻ ദൗത്യം; തെരച്ചില്‍ പുനരാരംഭിക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു:കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ‍ഡ്രൈവർ അർജുനായി തെരച്ചില്‍ പുനരാരംഭിക്കാൻ നിർദേശം നല്‍കി കർണാടക ഹൈക്കോടതി.

പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചില്‍ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളിക്കൊണ്ടാണ് തെരച്ചില്‍ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നല്‍കിയത്.

തെരച്ചില്‍ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി മാത്രമാണ് തെരച്ചില്‍ നിർത്തിവച്ചിരിക്കുന്നതെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് വന്നെങ്കിലും തെരച്ചില്‍ എപ്പോള്‍ പുനരാരംഭിക്കുമെന്ന കാര്യത്തില്‍ കർണാടക സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തൃശൂരില്‍ നിന്ന് ഡ്രഡ്ജർ കൊണ്ടുവരുന്നതില്‍ കേരളം ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അർജുന്റെ കുടുംബത്തെ അറിയിച്ചു. അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ കളക്‌ട്രേറ്റിലെത്തി വിവരം അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ നിന്നുള്ള കൃഷി വകുപ്പ് സംഘം ഷിരൂരിലെത്തി പരിശോധിച്ച ശേഷം പുഴയില്‍ ഡ്രഡ്ജർ ഇറക്കാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചിരുന്നു. ഗംഗാവലി പുഴയില്‍ അടിയൊഴുക്കും ജലനിരപ്പും ഉള്ളതിനാലാണ് ഡ്രഡ്ജർ ഇറക്കാനാകില്ലെന്ന് സംഘം പറഞ്ഞിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow