യോഗത്തിന് വന്നാൽ കസേര ഉറപ്പ്; പുത്തൻ തന്ത്രവുമായി അണ്ണാ ഡിഎംകെ
എംജിആർ യുവജന വിഭാഗം ജില്ലാ സെക്രട്ടറി വേൽ കുമാർ സ്വാമിനാഥൻ്റെ നേതൃത്വ ത്തിലാണു യോഗം സംഘടിപ്പിച്ചത്
ചെന്നൈ: അണ്ണാ ഡിഎംകെയുടെ 53-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തിന് എത്തിയവർ യോഗം കഴിഞ്ഞ് ഇരുന്ന കസേരകൾ തലയിൽ വച്ച് മടങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. യോഗത്തിന് ആളെ കൂട്ടുന്നതിനുള്ള പുതിയ തന്ത്രമായിരുന്നു ഇത്. പെരുമാനല്ലൂരിൽ ജില്ലാ എംജിആർ യുവജന വിഭാ ഗത്തിന്റെ നേതൃത്വത്തിലാണ് യോഗം നടത്തിയത്.
വൈറലായ വീഡിയോയിൽ ഇരിക്കുന്ന കസേര എടുത്തുകൊണ്ട് പോകുന്ന ആളുകളെ കാണാം. സൗജന്യമായി കസേര നൽകുന്നുണ്ടെന്ന് അറിഞ്ഞതോടെ ഒരു കുടുംബത്തിൽ നിന്ന് തന്നെ എട്ടും പത്തും പേരായിരുന്നു യോഗത്തിന് വന്നത്. യോഗത്തിനെത്തിയവർ ഇരുന്ന കസേരകളിൽ നിന്നും എഴുന്നേൽക്കാൻ പോലും തയ്യാറായില്ല. സംഘാടകരെ പോലും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു യോഗവേദിയിലെ അച്ചടക്കം. യോഗം കഴിഞ്ഞതോടെയാണ് ഈ അച്ചടക്കമെല്ലാം അലങ്കോലമായത്.
What's Your Reaction?