'അമ്മ'യുടെ ചരിത്രത്തിലെ നാണംകെട്ട പടിയിറക്കം; പ്രസിഡന്റ് പദവിയില്‍ മോഹൻലാല്‍ നേരിട്ടത് വൻ പ്രതിസന്ധി
അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം (18 വര്‍ഷം) പ്രസിഡന്‌റ് കസേരയിലിരുന്ന ഇന്നസെന്‌റ് പോലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ്
അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കാലം (18 വര്‍ഷം) പ്രസിഡന്‌റ് കസേരയിലിരുന്ന ഇന്നസെന്‌റ് പോലും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് അഞ്ച് വര്‍ഷമെന്ന കുറഞ്ഞ കാലയളവില്‍ മോഹന്‍ലാലിനു നേരിടേണ്ടിവന്നത്.
സംഘടന രൂപീകരിച്ച 1994 ല്‍ എം ജി സോമന്‍ പ്രസിഡന്‌റായപ്പോള്‍ മമ്മൂട്ടിക്കൊപ്പം വൈസ് പ്രസിഡന്‌റ് സ്ഥാനം പങ്കിട്ടുകൊണ്ടായിരുന്നു മോഹന്‍ലാല്‍ അമ്മയ്ക്കൊപ്പം യാത്ര തുടങ്ങിയത്. 2000 ല്‍ ആദ്യമായി ഇന്നസെന്‌റ് പ്രസിഡന്‌റായപ്പോഴും മോഹന്‍ലാല്‍ സുരേഷ് ഗോപിക്കൊപ്പം വൈസ് പ്രസിഡന്‌റായി പ്രവര്‍ത്തിച്ചു. 2003 ലാണ് മോഹന്‍ലാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2015 വരെ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. തിലകനെതിരെ അമ്മ ഒറ്റക്കെട്ടായി നിന്നപ്പോള്‍ 'താങ്കള്‍ക്കു പറ്റിയ ഇരയല്ല ഞാൻ' എന്നായിരുന്നു സുകുമാര്‍ അഴീക്കോടിനു മോഹന്‍ലാല്‍ നല്‍കിയ മറുപടി
ഇതിനിടയില്‍ 2010 ലാണ് തിലകന്‍ അമ്മ എന്ന സംഘടയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. തൊഴില്‍ നിഷേധം, മാഫിയ പ്രവര്‍ത്തനം, ജാതിവിവേചനം തുടങ്ങിയ എണ്ണമറ്റ ആരോപണങ്ങള്‍ കൊണ്ട് തിലകന്‍ അമ്മയെ കടന്നാക്രമിച്ചു. അമ്മയെ പ്രതിരോധത്തിലാക്കി മോഹന്‍ലാലിനും മമ്മൂട്ടിക്കും ദിലീപിനുമെതിരെ . തിലകന്‍ പരസ്യനിലപാടെടുത്തു. തിലകനുവേണ്ടി രംഗത്തെത്തിയ സുകുമാര്‍ അഴിക്കോട് മോഹന്‍ലാലിനും മമ്മൂട്ടിക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. താരങ്ങള്‍ ചാരമാകുന്നുവെന്ന് പറഞ്ഞ സുകുമാര്‍ അഴീക്കോട് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വ്യക്തി അധിക്ഷേപവും നടത്തി. മോഹന്‍ലാലിനറെ വിഗ്ഗും പരസ്യചിത്രങ്ങളിലെ അഭിനയവുമാണ് വിമര്‍ശനവിധേയമായതെങ്കില്‍ പ്രായത്തിനു ചേരാത്ത റോളുകള്‍ സ്വീകരിക്കുന്നുവെന്നതായിരുന്നു മമ്മൂട്ടിക്കെതിരായ സുകുമാര്‍ അഴീക്കോടിന്‌റെ ആയുധം.
What's Your Reaction?