നടൻ സിദ്ദീഖ് 'അമ്മ' ജനറല്‍ സെക്രട്ടറി

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദീഖിനെ തെരഞ്ഞെടുത്തു.

Jun 30, 2024 - 20:26
 0  3
നടൻ സിദ്ദീഖ് 'അമ്മ' ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് ഇടവേള ബാബുവിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്.

25 വർഷത്തിനു ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ തവണയും സ്ഥാനമൊഴിയാൻ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ നിർബന്ധത്തിനു മുന്നില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.

മൂന്ന് വർഷത്തിലൊരിക്കലാണ് അമ്മ തെരഞ്ഞെടുപ്പ് നടക്കുന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരായിരുന്നു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദീഖിനായിരുന്നു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നല്‍കിയെങ്കിലും മോഹൻലാല്‍ വന്നതോടെ പിന്മാറി. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവായി. ട്രഷറർ സ്ഥാനത്തേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow