കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; നാലു വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

Jul 29, 2024 - 23:52
 0  3

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ജില്ലയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയില്‍ കഴിയുന്ന നാലുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 10 ദിവസമായി രോഗ ലക്ഷണങ്ങളോടെ കുട്ടി ചികിത്സയിലാണ്.

ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗം കണ്ടെത്തിയിരുന്നു. തുടർന്ന് പ്രോട്ടോക്കോള്‍ പ്രകാരം പോണ്ടിച്ചേരി വൈറോളജി ലാബില് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു. അതേ സമയം, അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കണ്ണൂർ തളിപ്പറമ്ബ് സ്വദേശിയായ മൂന്നര വയസ്സുകാരൻ വെന്റിലേറ്ററില് തുടരുകയാണ്.

അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്കായി ജര്മനിയില്നിന്ന് മരുന്നെത്തിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്മനിയില് നിന്നെത്തിച്ച മരുന്ന് വിപിഎസ് ഹെല്ത്ത് കെയര് ഗ്രൂപ്പില് നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് സംസ്ഥാനത്ത് എത്തിച്ചത്.

എന്താണ് മസ്തിഷ്ക ജ്വരം
നെയ്ഗ്ലേരിയ ഫൗളറി അഥവാ ബ്രെയിൻ ഈറ്റിങ് അമീബ മൂലമുണ്ടാകുന്ന അപൂർവ അണുബാധയായ പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം). കുളിക്കുമ്ബോഴും മറ്റും മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തില്‍ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാല്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാൻ പരമാവധി ഒരാഴ്ച എടുക്കും. എന്നാല്‍ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ല

രോഗ ലക്ഷണങ്ങള്‍
കടുത്ത തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
എടുക്കേണ്ട മുൻകരുതല്‍
വൃത്തിഹീനമായ വെള്ളക്കെട്ടുകളില്‍ കുളിക്കാതിരിക്കുക,ചെറിയ കുളങ്ങള്‍, കിണറുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലോറിനേഷൻ നടത്തുക, ജലാശയങ്ങളില്‍ കുളിക്കുമ്ബോള്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow